മുങ്ങാന്‍ പോകുന്ന കപ്പലിലേക്ക് ഇല്ലെന്ന് എന്‍സിപി നേതാവ് റസാഖ് മൗലവി

എന്‍സിപിയിലെ ഒരു വിഭാഗം യുഡിഎഫിലേക്കെന്ന വാര്‍ത്ത തള്ളി എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് മൗലവി. മുങ്ങാന്‍ പോകുന്ന കപ്പലിലേക്ക് ഇല്ലെന്ന് റസാഖ് മൗലവി പറഞ്ഞു. യുഡിഎഫിലേക്ക് ആര് പോയാലും മണ്ടത്തരമാണ്. ഭൂരിഭാഗം പ്രവര്‍ത്തകരും തങ്ങളോടൊപ്പം എന്നും റസാഖ് മൗലവി.
മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനം തങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ല. കേരളത്തിലെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന മുന്നണിയാണ് ഇടതു പക്ഷ ജനാധിപത്യ മുന്നണി. മാണി സി കാപ്പന്‍ പോകുന്നില്ലെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
Read Also : എന്‍സിപി ഇടതുമുന്നണിയില്‍ തുടരാനുള്ള തീരുമാനം ശരിയായ രാഷ്ട്രീയ നിലപാട്: എ.കെ. ശശീന്ദ്രന്‍
അതേസമയം മാണി സി കാപ്പനെ തള്ളി കേരള കോണ്‍ഗ്രസ് എം രംഗത്തെത്തി. വ്യക്തികള്‍ വിട്ടുപോകുന്നത് ഇടത് മുന്നണിയെ ബാധിക്കില്ലെന്നും കാപ്പന്‍ പോയാല്‍ എല്‍ഡിഎഫിന് ക്ഷീണമാകില്ലെന്ന് എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു. പാലായില്‍ മാണി വികാരം നിലനില്‍ക്കുന്നുണ്ട്. പാലായില്‍ കേരള കോണ്‍ഗ്രസ് (എം) വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും എന്‍ ജയരാജ് എംഎല്‍എ.
കാഞ്ഞിരപ്പള്ളിയിലും കേരള കോണ്‍ഗ്രസ് (എം) പിടിമുറുക്കുകയാണ്. കാഞ്ഞിരപ്പള്ളി വിട്ട് മറ്റൊരിടത്ത് മത്സരിക്കില്ലെന്നും എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു. മാണിക്ക് പാലാ എന്ന പോലെയാണ് തനിക്ക് കാഞ്ഞിരപ്പള്ളിയെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights – ncp, mani c kappan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here