നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ വേണമെന്ന് പി.ജെ. ജോസഫ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ വേണമെന്ന് പി.ജെ. ജോസഫ്. യുഡിഎഫ് യോഗത്തില്‍ ആവശ്യം ഉന്നയിക്കും. കോട്ടയത്ത് ജോസഫ് വിഭാഗത്തിന് ശക്തിയില്ലെന്ന വാദം തെറ്റാണ്. കോട്ടയത്ത് പാലാ ഒഴികെ കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും പി.ജെ.ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.

കേരളാ കോണ്‍ഗ്രസിന് കോട്ടയത്തുണ്ടായിരുന്നു മുന്‍തൂക്കം ലഭിക്കേണ്ടത് മുന്നണിയുടെ ആവശ്യമാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം പരിഹരിച്ചാല്‍ യുഡിഎഫ് ജയിക്കും. ഉമ്മന്‍ചാണ്ടി നേതൃനിരയിലെത്തിയത് മുതല്‍ക്കൂട്ടാണ്. പി.സി. ജോര്‍ജിന്റെ മുന്നണി പ്രവേശത്തെ എതിര്‍ക്കില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്കൊപ്പം ജാഥ നയിക്കുന്നത് രമേശ് ചെന്നിത്തലയാണ്. പരസ്പരം കാലുവാരിയില്‍ ജയിക്കില്ല എന്ന അവബോധം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഒറ്റക്കെട്ടായി മത്സരിക്കണം. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ യോജിപ്പില്ലായ്മ പല സീറ്റുകളുടെയും പരാജയത്തിന് കാരണമാകും.തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ട് നീങ്ങും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്നും പി.ജെ. ജോസഫ് പറഞ്ഞു.

Story Highlights – PJ Joseph wants 12 seats in Assembly election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top