ശശികലയ്ക്കും ടിടിവി ദിനകരനും എഐഎഡിഎംകെയില്‍ സ്ഥാനമുണ്ടാവില്ല: തമിഴ്നാട് മുഖ്യമന്ത്രി പളനി സ്വാമി

sasikala- palani swami

ശശികലയ്ക്കും ടിടിവി ദിനകരനും എഐഎഡിഎംകെയില്‍ സ്ഥാനമുണ്ടാവില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി. എഐഎഡിഎംകെ ഒരിക്കലും ഇവര്‍ക്ക് മുന്നില്‍ തല കുനിക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ഇപിഎസ്- ഒപിഎസ് പക്ഷം ലയിച്ചതിനെ തുടര്‍ന്ന് ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം ശശികലയുടെ രണ്ട് ഫ്‌ളാറ്റുകള്‍ കൂടി സര്‍ക്കാര്‍ കണ്ടുകെട്ടി. എഐഎഡിഎംകെയെ കയ്യടക്കാന്‍ ഒരു പദ്ധതി നടക്കുന്നുണ്ട്. എന്തു വില കൊടുത്തും ഇത് തടയണമെന്ന് പളനി സ്വാമി പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. അതേസമയം ശശികലയ്ക്ക് വലിയ സ്വീകരണങ്ങളാണ് തമിഴ്‌നാട്ടില്‍ ലഭിക്കുന്നത്. ഇന്നലെ രാഷ്ട്രീയമായി ഒരുമിച്ച് പോകുന്നത് ചര്‍ച്ച ചെയ്യാന്‍ നടന്‍ വിജയകാന്ത് ശശികലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Story Highlights – palani swami, aiadmk

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top