വി. കെ ശശികലയുടെ 350 കോടി രൂപയുടെ സ്വത്ത് കൂടി കണ്ടുകെട്ടി

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കൾ മുന്നേറ്റ കഴഗം നേതാവുമായ വി.കെ. ശശികലയുടെ 350 കോടി രൂപയുടെ സ്വത്ത് കൂടി തമിഴ്നാട് സർക്കാർ കണ്ടുകെട്ടി. തഞ്ചാവൂരിലെ 720 ഏക്കർ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവുകൾ, 19 കെട്ടിടങ്ങൾ എന്നിവയാണ് സർക്കാർ ഏറ്റെടുത്തത്. രണ്ട് ദിവസത്തിനിടെ ശശികലയുടെ 1,200 കോടിയുടെ സ്വത്തുക്കളാണ് സര്ക്കാര് കണ്ടുകെട്ടിയത്.
നാല് വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കി ശശികല സജീവ രാഷ്ട്രീയത്തിലിറങ്ങാനിരിക്കെയാണ് തമിഴ്നാട് സർക്കാർ നടപടികൾ വേഗത്തിലാക്കിയത്. ശശികലയുടെ അടുത്ത ബന്ധുക്കളായ ഇളവരശി, സുധാകരൻ എന്നിവരുടെ പേരിലുള്ള ചെന്നൈ ആയിരംവിളക്ക് വാൾസ് ഗാർഡനിലെ കെട്ടിടങ്ങളും ത്യാഗരായനഗർ ശ്രീരാം നഗറിലെ വീടുകളും സ്ഥാപനങ്ങളും കഴിഞ്ഞ ദിവസം സർക്കാർ കണ്ടുകെട്ടിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധിയനുസരിച്ചാണ് നടപടി.
Read Also : വി. കെ ശശികല ജയിൽ മോചിതയായി
കേസിലെ മറ്റൊരു പ്രതിയായ ജയലളിതയുടെ പേരിലുള്ള സ്വത്തുക്കൾ ഇതുവരെ ഏറ്റെടുത്തിട്ടില്ല. ജയലളിതയുടെ പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നത് സർക്കാറിന് അപകീർത്തിയാവുമെന്നതിനാലാണ് നടപടി നിർത്തിവച്ചിരുന്നത്.
Story Highlights – V K Sasikala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here