കസ്റ്റംസ് കമ്മീഷണർക്കെതിരായ ആക്രമണം; വാഹനം പൊലീസ് തിരിച്ചറിഞ്ഞു

attack against customs commissioner vehicle identified

കസ്റ്റംസ് കമ്മീഷണർ സുമിത്കുമാറിനെ ആക്രമിക്കാനുപയോഗിച്ച വാഹനം പൊലീസ് തിരിച്ചറിഞ്ഞു. മുക്കം സ്വദേശിയുടെ ഉടമസ്ഥതയിലുളള വാഹനമാണ് ഇതെന്ന് പൊലീസ് പറഞ്ഞു. രണ്ട് ബൈക്കുകളും രണ്ട് കാറുകളുമാണ് സംഘത്തിലുണ്ടായിരുന്നത്.

കൽപ്പറ്റയിൽ വച്ചാണ് ആക്രമണമുണ്ടായതെന്ന് കസ്റ്റംസ് കമ്മീഷണർ സുമിത്കുമാർ പറഞ്ഞു. ഒരു സംഘം വാഹനം കൊണ്ട് തന്റെ വാഹനത്തിൽ ഇടിപ്പിച്ചു എന്നും സുമിത്കുമാർ പറഞ്ഞു.

സ്വർണ്ണക്കള്ളക്കടത്ത്, ഡോളർ കടത്ത് എന്നീ കേസുകൾ അന്വേഷിക്കുന്ന സംഘത്തിന്റെ തലവനാണ് സുമിത്കുമാർ. കൽപ്പറ്റയിൽ നിന്ന് കസ്റ്റംസ് പ്രിവന്റീവിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്ത് മടങ്ങും വഴിയാണ് ആക്രമണമുണ്ടായത്. കൊടുവള്ളിയിൽ വച്ച് ഒരു കാറിലും രണ്ട് ബൈക്കിലുമായി എത്തിയ സംഘം തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഇതോടെ അദ്ദേഹത്തിന്റെ ഡ്രൈവർ വാഹനത്തിന്റെ വേഗത കൂട്ടി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും സുമിത് കുമാർ പറഞ്ഞു.

Story Highlights – customs commissioner

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top