സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കാന്‍ സന്നദ്ധനെന്ന് കോണ്‍ഗ്രസ് നേതാവ് ഐ സി ബാലകൃഷ്ണന്‍

i c balakrishnan

പാര്‍ട്ടി ചുമതലപ്പെടുത്തിയാല്‍ ഇത്തവണയും സുല്‍ത്താല്‍ ബത്തേരിയില്‍ മത്സരിക്കുമെന്ന് ഡിസിസി പ്രസിഡന്റും സിറ്റിംഗ് എംഎല്‍എയുമായ ഐ സി ബാലകൃഷ്ണന്‍ ട്വന്റിഫോറിനോട്. കൂടുതല്‍ താത്പര്യം രണ്ട് തവണ മികച്ച വിജയം സമ്മാനിച്ച ബത്തേരിയില്‍ തന്നെ മത്സരിക്കാനാണെന്നും കല്‍പറ്റ മണ്ഡലത്തില്‍ ജില്ലയില്‍ നിന്ന് തന്നെയുളള സ്ഥാനാര്‍ത്ഥി വേണമെന്നാണ് പ്രവര്‍ത്തകരുടെ താത്പര്യമെന്നും ഐസി ബാലകൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

രണ്ട് തവണ വിജയിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കുന്നതാണ് സാധാരണ തുടര്‍ന്ന് പോരുന്ന രീതി. മത്സരിക്കുകയാണെങ്കില്‍ കൂടുതല്‍ താത്പര്യം രണ്ട് തവണ മികച്ച വിജയം സമ്മാനിച്ച ബത്തേരിയില്‍ മത്സരിക്കാന്‍ ആണെന്നും മറ്റൊരു മണ്ഡലം തേടി പോകുന്നത് ഉചിതമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നും ഐ സി ബാലകൃഷ്ണന്‍ ട്വന്റിഫോറിനോട് വ്യക്തമാക്കി.

Story Highlights – sulthan batheri, assembly election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top