പോക്‌സോ കേസുകളിലെ വിവാദ ഉത്തരവുകൾ; പുഷ്പ ഗണേധിവാലയെ സ്ഥിരം ജഡ്ജിയായി നിയമിക്കില്ല

POCSO Pushpa Ganediwala permanent

പോക്‌സോ കേസുകളിൽ വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗണേധിവാലയെ സ്ഥിരം ജഡ്ജിയായി നിയമിക്കില്ല. സുപ്രീംകോടതി കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. അഡിഷണൽ ജഡ്ജിയായി ഒരു വർഷം കൂടി തുടരുമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. ഒരാഴ്ചയ്ക്കിടെ മൂന്ന് പോക്‌സോ കേസുകളിലെ പ്രതികളെ വെറുതെ വിട്ടത് ശ്രദ്ധയിൽപ്പെട്ട സുപ്രീംകോടതി കൊളീജിയം, പുഷ്പ ഗണേധിവാലയെ സ്ഥിരം ജഡ്ജിയായി നിയമിക്കാനുള്ള ശുപാർശ പിൻവലിക്കുകയായിരുന്നു.

Read Also : വിവാദ പോക്‌സോ ഉത്തരവുകള്‍; ബോംബെ ഹൈക്കോടതി ജഡ്ജിക്ക് എതിരെ നടപടി

ചർമത്തിൽ തൊടാതെ പെൺകുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സ്പർശിച്ചാൽ ലൈംഗികപീഡനമാകില്ലെന്ന പുഷ്പ ഗണേധിവാലയുടെ പരാമർശം വൻവിവാദമായിരുന്നു. പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച മുപ്പത്തിയൊന്നുകാരനെ മൂന്നു വർഷം ശിക്ഷിച്ച സെഷൻസ് കോടതി വിധി റദ്ദാക്കിക്കൊണ്ടായിരുന്നു വിധി. പിന്നീട് പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും, പാന്റിന്റെ സിപ് അഴിക്കുന്നതും ലൈം​ഗിക അതിക്രമമല്ല എന്ന് പുഷ്പ ഗനേഡിവാല നിരീക്ഷിച്ചു. അഞ്ച് വയസുകാരിയെ ലൈം​ഗികമായി അതിക്രമിച്ച 50 കാരനെതിരായ കേസ് പരി​ഗണിക്കവെയായിരുന്നു വിധി. ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ബലപ്രയോഗം നടത്താതെ ഇരയുടെ വസ്ത്രം നീക്കുവാനോ, വായിൽ തുണി തിരുകി നിശബ്ദയാക്കുവാനോ സാധിക്കില്ലെന്നായിരുന്നു മൂന്നാമത്തെ നിരീക്ഷണം.

Story Highlights – controversial POCSO judgment, Justice Pushpa Ganediwala not made permanent

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top