വിവാദ പോക്‌സോ ഉത്തരവുകള്‍; ബോംബെ ഹൈക്കോടതി ജഡ്ജിക്ക് എതിരെ നടപടി

pushpa ganadiwala

വിവാദ പോക്‌സോ ഉത്തരവുകള്‍ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗനേഡിവാലയ്ക്ക് എതിരെ നടപടി. ഒരാഴ്ചയ്ക്കിടെ മൂന്ന് വിവാദ ഉത്തരവുകളാണ് ഇവര്‍ പുറപ്പെടുവിച്ചത്. നാഗ്പൂര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയാണ് നിലവില്‍ ഇവര്‍.

ജഡ്ജി പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള നടപടി സുപ്രിംകോടതി കൊളീജിയം പിന്‍വലിച്ചു. ഇവര്‍ അഡീഷണല്‍ ജഡ്ജിയായി തുടരും. ജഡ്ജിക്ക് എതിരെ തുടര്‍നടപടി ഉണ്ടായേക്കുമെന്നും വിവരം.

Read Also : വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്‌സോ കോടതി

പീഡനക്കേസില്‍ നിന്ന് പ്രതിയെ കുറ്റ വിമുക്തനാക്കി ജഡ്ജി പുഷ്പ ഗനേഡിവാല കഴിഞ്ഞ ദിവസവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മൂന്ന് തവണയാണ് പീഡനത്തില്‍ ഇരയ്ക്ക് നീതി നിഷേധിക്കുന്ന സമീപനം ജഡ്ജിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ബലപ്രയോഗം നടത്താതെ ഇരയുടെ വസ്ത്രം നീക്കുവാനോ, വായില്‍ തുണി തിരുകി നിശബ്ധയാക്കുവാനോ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രോസിക്യൂഷന്റെ വാദങ്ങളെ സാധൂകരിക്കാന്‍ മെഡിക്കല്‍ തെളിവുകളുമില്ലെന്ന് ജസ്റ്റിസ് പുഷ്പ പറഞ്ഞിരുന്നു.

മുന്‍പ് രണ്ട് തവണയും ഇരയ്ക്ക് നീതി നിഷേധിക്കുന്ന ബോംബെ ഹൈക്കോടതി വിധി വിവാദമായിരുന്നു. തൊലി തമ്മില്‍ ചേരാതെ വസ്ത്രത്തിന് പുറത്തുനിന്ന് മാറിടത്തില്‍ തൊട്ടത് പോക്‌സോ പ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് പുഷ്പ പറഞ്ഞത്. ഇതിന് ദിവസങ്ങള്‍ക്കകം പുറപ്പെടുവിച്ച വിധിയില്‍ പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുന്നതും, പാന്റിന്റെ സിപ് അഴിക്കുന്നതും ലൈംഗിക അതിക്രമമല്ലെന്നായിരുന്നു നിരീക്ഷണം.

Story Highlights – pocso case, bombay high court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top