പടക്കനിർമ്മാണ ശാലയിലെ പൊട്ടിത്തെറി; മരണം 15 ആയി

Explosion firecracker factory dead

ശിവകാശി പടക്കനിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം 15 ആയി. 20ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇനിയും നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ ഫാക്ടറി ഉടമ അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചയോടെയാണ് സാത്തൂരിലെ വിരുതനഗറിൽ പ്രവർത്തിച്ചിരുന്ന ‘ശ്രീ മാരിയമ്മൻ’ പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി ഉണ്ടായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവിടെ പടക്കങ്ങൾ നിർമ്മിക്കുന്നുണ്ട്. ആറ് വ്യത്യസ്ത മുറികളിലായാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. പൊട്ടിത്തെറിയെ തുടർന്ന് ഓരോ മുറിയിലേക്കും തീപടരുകയും ഇവ ഓരോന്നും പൊട്ടിത്തെറിക്കുകയുമായിരുന്നു. ഉച്ചക്ക് 1.30 ഓടെയായിരുന്നു അപകടം.

Read Also : ശിവകാശിയിൽ പടക്കനിർമ്മാണ ശാലയിൽ നടന്ന പൊട്ടിത്തെറി; മരണം 12 ആയി

32 പേരായിരുന്നു ഈ സമയം സ്ഥലത്തുണ്ടായിരുന്നത്. 7 പേർ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ശിവകാശിയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒഴിഞ്ഞ പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർ എത്തി എത്തിപ്പെടാൻ വൈകി. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടും. ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായെന്ന് പൊലീസ് പറയുന്നു. പടക്കനിർമ്മാണ ശാലയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കെയാണ് അപകടം നടന്നത്. സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ അശ്രദ്ധയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പൊട്ടിത്തെറിയുടെ ശബ്ദം രണ്ട് കിലോമീറ്റർ അകലെ വരെ കേൾക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മരിച്ചവരുടെ ബന്ധുക്കൾക്കും പരുക്കേറ്റവർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ധനസഹായം പ്രഖ്യാപിച്ചു.

Story Highlights – Explosion at firecracker factory 15 dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top