ശിവകാശിയിൽ പടക്കനിർമ്മാണ ശാലയിൽ നടന്ന പൊട്ടിത്തെറി; മരണം 12 ആയി

firecracker blast death 12

തമിഴ്നാട് ശിവകാശിയിൽ പടക്കനിർമ്മാണ ശാലയിൽ നടന്ന പൊട്ടിത്തെറിയിൽ മരണം ആയി. 10 പേരുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റവരെ ശിവകാശിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു

ഇന്ന് ഉച്ചയോടെയാണ് സാത്തൂരിലെ വിരുതനഗറിൽ പ്രവർത്തിച്ചിരുന്ന പടക്കനിർമ്മാണശാലയിൽ വൻ പൊട്ടിത്തെറി നടന്നത്. 32 പേരായിരുന്നു ഈ സമയം സ്ഥലത്തുണ്ടായിരുന്നത്. 7 പേർ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ശിവകാശിയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതര പരിക്കേറ്റ 10 പേർക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടന്നാണ് വിവരം.

Read Also : ശിവകാശിക്ക് സമീപം പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി; 7 മരണം

ഒഴിഞ്ഞ പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർ എത്തി എത്തിപ്പെടാൻ വൈകി. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടും. ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായെന്ന് പൊലീസ് പറയുന്നു. പടക്കനിർമ്മാണ ശാലയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കെയാണ് അപകടം നടന്നത്. സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ അശ്രദ്ധയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പൊട്ടിത്തെറിയുടെ ശബ്ദം രണ്ട് കിലോമീറ്റർ അകലെ വരെ കേൾക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മരിച്ചവരുടെ മൃതദേഹങ്ങൾ ശിവകാശിയിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Story Highlights – sattur firecracker unit blast death toll rises to 12

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top