ഐപിഎൽ സ്പോൺസർഷിപ്പ്; വിവോ തിരികെ എത്തി

IPL sponsorship Vivo back

ഒരു വർഷത്തെ ഇടവേളക്ക് ശേഷം പ്രമുഖ സ്മാർട്ട്ഫോൺ കമ്പനിയായ വിവോ ഐപിഎൽ സ്പോൺസർഷിപ്പ് സ്ഥാനത്തേക്ക് തിരികെ എത്തി. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ലെങ്കിലും ഐപിഎൽ ലേലത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട താരങ്ങളെപ്പറ്റിയുള്ള അറിയിപ്പിലാണ് വിവോയുടെ തിരിച്ചുവരവിനെപ്പറ്റി ബിസിസിഐ സൂചന നൽകിയത്. വിവോയെ ആണ് ബിസിസിഐ സ്പോൺസർ ആയി പരിചയപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഡ്രീം ഇലവൻ ഐപിഎൽ എന്നത് ഇക്കൊല്ലം വിവോ ഐപിഎൽ എന്നായി എന്നതാണ് നെറ്റിസൺസ് കണ്ടെത്തിയത്.

Read Also : ഐപിഎൽ ലേലം; ഷോർട്ട് ലിസ്റ്റ് ചെയ്ത താരങ്ങളിൽ ശ്രീശാന്ത് ഇല്ല

ഐപിഎൽ മുഖ്യ സ്പോൺസർമാരായി വിവോ തിരികെ വന്നേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. വിവോ തിരികെ വന്നാൽ റദ്ദാക്കുമെന്ന വ്യവസ്ഥയോടെയാണ് ഡ്രീം ഇലവനുമായി ബിസിസിഐ ഐപിഎൽ കരാർ ഒപ്പിട്ടത്. ആദ്യ വർഷം 222 കോടി രൂപയ്ക്കാണ് ഡ്രീം ഇലവനും ഐപിഎലുമായി കരാർ ഒപ്പിട്ടത്. രണ്ടാം വർഷത്തിലേക്കോ മൂന്നാം വർഷത്തിലേക്കോ കരാർ നീണ്ടാൽ 240 കോടി രൂപ വീതം ആ വർഷങ്ങളിൽ നൽകണം. വിവോയ്ക്ക് സ്പോൺസർഷിപ്പിൽ താത്പര്യമില്ലെങ്കിൽ ഡ്രീം ഇലവൻ തന്നെ സ്പോൺസർമാരായി തുടരാനായിരുന്നു നീക്കം.

ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ചൈനീസ് കമ്പനിയായ വിവോയുമായി സ്പോൺസർഷിപ്പ് തുടരുമെന്നറിയിച്ച ബിസിസിഐക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു, ഇതിൻ്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ സീസണു മുന്നോടിയായി വിവോയെ മുഖ്യ സ്പോൺസർ സ്ഥാനത്തു നിന്ന് നീക്കിയത്.

Story Highlights – IPL sponsorship; Vivo is back

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top