എൻസിപി മുന്നണി വിടുമെന്നു കരുതുന്നില്ല : കാനം രാജേന്ദ്രൻ

kanam rajendran on election

എൻസിപി മുന്നണി വിടുമെന്ന് കരുതുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുന്നണി വിടുമെന്ന മാണി സി കാപ്പന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കാനത്തിന്റെ ഈ പ്രതികരണം വരുന്നത്. യുഡിഎഫിന്റെ ഘടകകക്ഷിയാകുമെന്ന് പറഞ്ഞ കാപ്പൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതിന് മുൻപ് തീരുമാനം വേണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി മാനദണ്ഡങ്ങളെ കുറിച്ചും കാനം മാധ്യമങ്ങളോട് പറഞ്ഞു. മൂന്നു തവണ മത്സരിച്ചവർ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കണമെന്നും ഇളവ് ഉണ്ടായിരിക്കില്ലെന്നും കാനം പറഞ്ഞു. തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പുതിയ സംഘത്തെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘടന ചുമതലയുള്ളവരിൽ മത്സരിക്കുന്നവർ ആ സ്ഥാനം ഒഴിയണമെന്നും കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകൾ ഇത്തവണ ഉണ്ടാകുമെന്നു പറയാനാവില്ലെന്നും കാനം കൂട്ടിച്ചേർത്തു.

അതിനിടെ മുന്നണിക്കെതിരെ ഇപ്പോൾ പുറത്തുവരുന്ന വിവാദങ്ങളെ കുറിച്ചും കാനം പ്രതികരിച്ചു. ‘പൈങ്കിളി നോവലുകൾ പോലെയാണ് ഇപ്പോഴത്തെ വിമർശനങ്ങൾ. ഗൗരവമായ രാഷ്ട്രീയം ചർച്ച ചെയ്യുന്നില്ല’കാനം പറഞ്ഞു.

Story Highlights – kanam rajendran on election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top