റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം ഒത്തുതീർന്നേക്കും; സമരനേതാക്കളെ ചർച്ചയ്ക്ക് വിളിച്ച് ഡിവൈഎഫ്‌ഐ നേതാക്കൾ

lgs strike may cancelled

റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം ഒത്തുതീർപ്പിന് സാധ്യത. സമരക്കാരുമായി ചർച്ച ചെയ്യാൻ ഡിവൈഎഫ്‌ഐ നേതാക്കൾ സെക്രട്ടേറിയേറ്റിൽ എത്തി. ലാസ്റ്റ് ഗ്രേഡ് സർവീസ് വിഷയത്തിൽ ചർച്ചയ്ക്കായാണ് ഡിവൈഎഫ്‌ഐ നേതാക്കൾ എത്തിയിരിക്കുന്നത്.

എൽജിഎസ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പതിനെട്ട്് ദിവസമായി നടത്തി വരുന്ന സമരം ഒത്തുതീർപ്പിലേക്ക് കടക്കുന്നു എന്നതിന്റെ സൂചനകളാണ് നിലവിൽ പുറത്ത് വരുന്നത്. നേരത്തെ ഡിവൈഎഫ്‌ഐ നേതാക്കൾ ഇവരുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ഡിവൈഎഫ്‌ഐ നേതാക്കൾ അൽപ്പസമയം മുമ്പ് സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രിയുടെ ഓഫിസുമായി ചർച്ച ചെയ്തു. ഇതിന് ശേഷം സമരം ചെയ്യുന്ന അസോസിയേഷൻ പ്രതിനിധകളെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിളിച്ചിട്ടുണ്ട്.

എൽജിഎസ് വിഷയത്തിൽ മാത്രമാണ് നിലവിൽ ഇടപെടലുണ്ടായിരിക്കുന്നത്. മൂന്ന് സംഘടനകളാണ് പ്രധാനമായും സമരം നടത്തുന്നത്. മറ്റ് രണ്ട് സംഘടനകളുടെ വിഷയങ്ങളിൽ ചില സാങ്കേതിക തടസങ്ങൾ നിലനിൽക്കുന്നതിനാൽ തുടർ നടപടികൾ സ്വീകരിക്കുക പ്രയാസമായിരിക്കും.

Story Highlights – lgs strike may cancelled

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top