രാഷ്ട്രീയ വൈരാഗ്യത്താൽ ജയിലിലടച്ചു; സർക്കാർ കുടുക്കിയതെന്ന് എം. സി കമറുദ്ദീൻ

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം. സി കമറുദ്ദീൻ എംഎൽഎ. തട്ടിപ്പ് കേസിൽ തന്നെ കുടുക്കുക മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യം. രാഷ്ട്രീയ വൈരാഗ്യത്താൽ ജയിലിലടച്ചുവെന്നും കമറുദ്ദീൻ പറഞ്ഞു.
തന്റെ അറസ്റ്റ് പ്രഖ്യാപിച്ചതോടെ പൂക്കോയ തങ്ങൾ ഒളിവിൽ പോയി. പൂക്കോയ തങ്ങളെ ആരോ ഒളിപ്പിച്ചെന്നാണ് ജനസംസാരം. നിങ്ങളെ മാത്രമാണ് അവർക്ക് ആവശ്യമെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞുവെന്നും കമറുദ്ദീൻ പറഞ്ഞു.
എംഎൽഎ ജയിലിലായത് മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ആര് നിന്നാലും ഭൂരിപക്ഷം കൂടും. രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്നും കമറുദ്ദീൻ വ്യക്തമാക്കി.
Story Highlights – M. C Kamaruddin
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here