മാണി. സി. കാപ്പൻ ജനപിന്തുണയില്ലാത്ത നേതാവ്; സിപിഐഎം കഷ്ടപ്പെട്ടാണ് വിജയിപ്പിച്ചത്: എം.എം മണി

എൻസിപി നേതാവും എംഎൽഎയുമായ മാണി. സി. കാപ്പനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം. എം മണി. ജനപിന്തുണയില്ലാത്ത നേതാവാണ് മാണി. സി. കാപ്പനെന്ന് എം. എം മണി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഓരോ തവണ തോൽക്കുമ്പോഴും മാണി. സി. കാപ്പൻ സിനിമാക്കാർക്ക് പിന്നാലെ പോകുകയായിരുന്നു. പാലായിൽ സിപിഐഎം കഷ്ടപ്പെട്ടാണ് മാണി. സി. കാപ്പനെ വിജയിപ്പിച്ചത്. മാണി. സി. കാപ്പൻ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും എം. എം. മണി പറഞ്ഞു.

എൽഡിഎഫ് വിടുമെന്ന പ്രഖ്യാപനവുമായി മാണി. സി. കാപ്പൻ രംഗത്തെത്തിയിരുന്നു. യുഡിഎഫിന്റെ ഘടക കക്ഷിയാകുമെന്നാണ് മാണി. സി. കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞത്.

Story Highlights – Mani C Kappan, M M Mani, NCP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top