എന്‍ഫോഴ്‌സ്‌മെന്റ് നീക്കത്തിന് എതിരെ സുപ്രിംകോടതിയെ സമീപിച്ച് എം ശിവശങ്കര്‍

ജാമ്യം റദ്ദാക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. കോടതിയില്‍ തടസ ഹര്‍ജി നല്‍കി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ ഇഡി സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്നാണ് ശിവശങ്കര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കഴിഞ്ഞ മാസം 25 നാണ് ശിവശങ്കറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Read Also : എം ശിവശങ്കര്‍ കൂടുതല്‍ കരാറുകള്‍ യൂണിടാക്കിന് വാഗ്ദാനം ചെയ്തതായി വിജിലന്‍സ്
ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടറാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ശിവശങ്കര്‍ ജാമ്യത്തില്‍ കഴിയുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ 64 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത പണവുമായി ബന്ധപ്പെട്ട് അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ് നില്‍ക്കുന്നത്. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇയാള്‍ ജാമ്യത്തില്‍ കഴിയുന്നത് കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് വഴിവയ്ക്കുമെന്നും ഹര്‍ജിയില്‍ ഇഡി ചൂണ്ടിക്കാട്ടുന്നു.
Story Highlights – m shivashankar, enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here