എന്‍സിപി മുന്നണി മാറ്റം; തീരുമാനം വൈകും; എ കെ ശശീന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

എന്‍സിപി നേതാവും മന്ത്രി എ കെ ശശീന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതൃത്വം. ഇതോടെ എന്‍സിപിയുടെ മുന്നണി മാറ്റത്തില്‍ തീരുമാനം വൈകും. ദേശീയ നേതാക്കള്‍ എ കെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തുമെന്നും വിവരം. ശശീന്ദ്രന്‍ നേരത്തെ എല്‍ഡിഎഫില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. നാല് സീറ്റുകള്‍ എന്ന എന്‍സിപിയുടെ ആവശ്യം നിഷേധിക്കപ്പെട്ടിട്ടില്ല. പാലയ്ക്ക് പകരം മറ്റേതെങ്കിലും സീറ്റ് ലഭിക്കാനുള്ള സാധ്യതയും എ കെ ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ശശീന്ദ്രനെ കൂടി കേള്‍ക്കണമെന്ന് നേതൃത്വത്തോട് നിര്‍ദേശിച്ചു. ഞായറാഴ്ചയോടെ ഇക്കാര്യത്തില്‍ തീരുമാനം ആകണമെന്നാണ് മാണി സി കാപ്പന്റെ ആവശ്യം.
Read Also : എന്‍സിപി മുന്നണി വിടുമെന്നത് മാധ്യമ സൃഷ്ടി: കാനം രാജേന്ദ്രന്‍
ശരത് പവാറുമായും പ്രഫുല്‍ പട്ടേലുമായും മാണി സി കാപ്പനും സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരനും നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മുന്നണി മാറ്റത്തില്‍ തീരുമാനമറിയാമെന്ന് കാപ്പന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പാലയില്‍ തന്നെ മത്സരിക്കും എന്ന ഉറച്ച തിരുമാനം മുന്‍കൂറായി പ്രഖ്യാപിച്ചാണ് മാണി സി കാപ്പന്‍ ഇന്ന് ദേശീയ നേതൃത്വത്തെ കാണുന്നത്. കാപ്പന് ഒപ്പം നില്‍ക്കാനാണ് ദേശീയ നേതൃത്വം തീരുമാനിക്കുന്നതെങ്കില്‍ പാര്‍ട്ടി ഇടത് മുന്നണി വിടുന്നതായ പ്രഖ്യാപനം ഉണ്ടാകും. അഥവാ മറിച്ചാണെങ്കില്‍ പാര്‍ട്ടി പിളരുന്നതായും തന്റെ കൂടെ ഉള്ളവര്‍ യുഡിഎഫിന്റെ ഭാഗമാകും എന്നും മാണി സി കാപ്പന്‍ പ്രഖ്യാപിക്കും.
Story Highlights – ncp, a k sasindran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here