മുഖ്യമന്ത്രിയുടെ സ്പീക്ക് യംഗ് വേദികളിലേക്ക് യൂത്ത് ലീഗിന്റെ പ്രതിഷേധം

youth league march in cm speak young program

മുഖ്യമന്ത്രിയുടെ സ്പീക്ക് യംഗ് വേദികളിലേക്ക് യൂത്ത് ലീഗിന്റെ പ്രതിഷേധം. മലപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകരും പരിപാടിക്ക് എത്തിയവരും പരസ്പരം ഏറ്റുമുട്ടി.

മലപ്പുറം ടൗൺഹാളിന് മുന്നിലായിരുന്നു യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സ്പീക്ക് യംഗ് വേദി സംഘടിപ്പിച്ചത്. പ്രതിഷേധവുമായി വേദിയിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ച് സംഘർഷമായി മാറി. യൂത്ത് ലീഗ് പ്രവർത്തകരും പരിപാടിക്കെത്തിയവരും തമ്മിലായിരുന്നു സംഘർഷം. തുടർന്ന് പൊലീസ് ലാത്തി വീശി.

ക്ഷണിതാക്കളിൽ ചിലർ അനധികൃത നിയമനങ്ങളും രാഷ്ട്രീയ വിവാദങ്ങളും ചർച്ചയാക്കിയായതോടെ സദസിലും ഉന്തും തള്ളുമായി. യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകരും മലപ്പുറത്ത് മാർച്ച് നടത്തി.

കോഴിക്കോട് കുതിരവട്ടത്തെ വേദിയിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ ഇരുവിഭാഗവും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. കണ്ണൂർ ധർമ്മശാലയിലെ എഞ്ചിനീയറിംഗ് കോളേജിലെ വേദിയിലേക്ക് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ പ്രകടനം ധർമ്മശാലയിൽ വെച്ച് പൊലീസ് തടഞ്ഞു.

Story Highlights – youth league march in cm speak young program

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top