ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടും ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’

jayasurya

വെള്ളം എന്ന ചിത്രത്തിന് ശേഷം തന്റെ അടുത്ത സിനിമ പ്രഖ്യാപിച്ച് ജയസൂര്യ. വെള്ളത്തിന്റെ സംവിധായകന്‍ പ്രജേഷ് സെന്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. ജയസൂര്യ നായകനായ ക്യാപ്റ്റന്‍ എന്ന സിനിമയുടെ സംവിധായകനും പ്രജേഷ് സെന്‍ ആയിരുന്നു.

പുതിയ ചിത്രത്തിന്റെ പേര് മേരി ആവാസ് സുനോ എന്നാണ്. സിനിമ പറയുന്നത് ഒരു റേഡിയോ ജോക്കിയുടെ കഥയാണെന്നും വിവരം. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘മേരി ആവാസ് സുനോ’ക്കുണ്ട്.

Read Also : ജയസൂര്യയുടെ സ്‌നേഹക്കൂട്; രണ്ടാമത്തെ വീടിന്റെ താക്കോല്‍ കൈമാറി

ചിത്രത്തിലെ മറ്റൊരു നായിക ശിവദയാണ്. റേഡിയോ ദിനത്തില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

ചിത്രത്തില്‍ ജോണി ആന്റണി, സുധീര്‍ കരമന, എന്നിവരും അഭിനയിക്കുന്നുണ്ട്. സിനിമ നിര്‍മിക്കുന്നത് യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ്. തിരുവനന്തപുരം, മുംബൈ, കശ്മീര്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ചിത്രീകരണമെന്നും വിവരം.

Story Highlights – jayasurya, prajesh sen

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top