മാണി സി കാപ്പന്‍ വരുന്നത് യുഡിഎഫിന് ഗുണമെന്ന് ഉമ്മന്‍ ചാണ്ടി

മാണി സി കാപ്പന്‍ വരുന്നത് യുഡിഎഫിന് ഗുണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. യുഡിഎഫിന് പാലായില്‍ ജയിക്കാന്‍ കഴിയും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് മുന്‍ഗണനയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം മാണി സി കാപ്പന്റെ മുന്നണി മാറ്റം എല്‍ഡിഎഫിന് കോട്ടം ഉണ്ടാക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞു. സീറ്റുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. നടക്കാത്ത കാര്യത്തിന് വേണ്ടി തര്‍ക്കം ഉന്നയിക്കേണ്ട കാര്യമില്ല. തര്‍ക്കം ഉയരുമ്പോഴാണ് വിഷയം മുന്നണിക്കകത്ത് ചര്‍ച്ച ചെയ്യേണ്ടത്. ഇവിടെ അങ്ങനെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ജോസ് കെ മാണി.
Read Also : നേമം വെല്ലുവിളി ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി പ്രാപ്തന്‍: മുല്ലപ്പള്ളി
ഇന്ന് രാവിലെയാണ് എല്‍ഡിഎഫ് വിട്ടുവെന്ന സൂചന നല്‍കി മാണി സി കാപ്പന്‍ മാധ്യമങ്ങളെ കണ്ടത്. ഘടക കക്ഷിയായി യുഡിഎഫില്‍ പ്രവര്‍ത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.
Story Highlights – oommen chandy, mani c kappan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here