ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെപോരാട്ടം തുടരുമെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍. സമരം രാഷ്ട്രീയ പ്രേരിതമല്ലെന്നുംകുടുംബാംഗങ്ങളെ കൂടി സമരത്തില്‍ പങ്കെടുപ്പിക്കുമെന്നും എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇന്നലെ അര്‍ധരാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെസമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ്.തസ്തിക സൃഷ്ടിക്കുകയെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് പറഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ സമരം രാഷ്ട്രീയ പ്രേരിതമല്ലെന്നും ആവര്‍ത്തിച്ചു.

സമരം ആസൂത്രിതമെന്ന് ധനമന്ത്രി തോമസ് ഐസക് ഇന്നും ആവര്‍ത്തിച്ചു. ഡിവൈഎഫ്‌ഐ സര്‍ക്കാരിന് വേണ്ടി വിടുപണി ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.അതിനിടെ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു.അതിന്റെ പിന്നില്‍ പ്രകടനമായി അണിചേര്‍ന്ന ഉദ്യോഗാര്‍ത്ഥികള്‍ പ്രതീകാത്മക മൃതദേഹം ചുമന്ന് സമരത്തില്‍ ഭാഗമായി.

Story Highlights – psc rank holdrs strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top