Advertisement

രാഹുല്‍ ഇന്ത്യയുടെ അന്തകന്‍: വിമര്‍ശനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍

February 13, 2021
Google News 2 minutes Read
rahul gandhi nirmala sitharaman

‘ഡൂംസ്‌ഡേ മാന്‍ ഓഫ് ഇന്ത്യ’ അഥവാ ഇന്ത്യയുടെ അന്തകന്‍ എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അമ്മയും മകനും പാര്‍ട്ടി നടത്തുമ്പോള്‍ മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യുകയാണ് എന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ധനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് അവകാശ ലംഘനത്തിന് നോട്ടിസ് നല്കി

രാഹുലിന്റെ ‘നമ്മള്‍ രണ്ട്, നമ്മുടെ രണ്ട്’ പരാമര്‍ശത്തിനാണ് ബജറ്റ് ചര്‍ച്ചയില്‍ നിര്‍മലാ സീതാരാമന്‍ മറുപടി പറഞ്ഞത്. ‘നമ്മള്‍ രണ്ട്, നമ്മുടെ രണ്ട് എന്നതിന്റെ അര്‍ത്ഥം, രണ്ട് പേര്‍ പാര്‍ട്ടി നടത്തുന്നു. മറ്റു രണ്ട് പേര്‍- മകളും മരുമകളും അവരെ നോക്കുന്നു എന്നാണ്’ എന്ന് ധനമന്ത്രി പരിഹസിച്ചു.

Read Also : ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും

കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ആണ് ബജറ്റ് നിര്‍ദേശം എന്ന കോണ്‍ഗ്രസ് ആരോപണത്തെയും ധനമന്ത്രി ഖണ്ഡിച്ചു. ഒരു വര്‍ഷത്തിനിടെ അന്‍പത് ലക്ഷം തെരുവുകച്ചവടക്കാര്‍ക്കാണ് നാം 10000 രൂപ വച്ച് നല്‍കിയത്. അവര്‍ ആരുടെയും ഉറ്റമിത്രമല്ല’. കോര്‍പറേറ്റ് സുഹൃത്തുക്കള്‍ ജനം നിരാകരിച്ച ഒരു പാര്‍ട്ടിയുടെ നിഴലില്‍ ഒളിച്ചിരിക്കുകയാണെന്നും അവര്‍ ടെണ്ടറുകളില്ലാതെയാണ് തുറമുഖങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയതെന്നും മന്ത്രി ആരോപിച്ചു.

പ്രസ്താവനയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് എംപിമാര്‍ അവകാശലംഘനത്തിന് ധനമന്ത്രിക്ക് എതിരെ നോട്ടിസ് നല്‍കി. അതേസമയം ലോക്‌സഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് അവസാനിച്ചു.

Story Highlights – nirmala sitharaman, rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here