ദിയയുടെ കടുകട്ടി ഇംഗ്ലീഷ് കേട്ട് അമ്പരന്ന് പ്രതിപക്ഷ നേതാവ്; അഭിനന്ദനം; വിഡിയോ

diya ramesh chennithala

തൊടുപുഴക്കാരി ദിയ ട്രീസ നേരത്തെ നമ്മളെ ഒക്കെ ഞെട്ടിച്ചതാണ്. ഇംഗ്ലീഷിലെ കടുപ്പമുള്ള വാക്ക് പറഞ്ഞ് ശശി തരൂരിനെ വരെ അത്ഭുതപ്പെടുത്തിയ പെണ്‍കുട്ടിയാണ് ദിയ. ഇപ്പോള്‍ ദിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും അമ്പരിപ്പിച്ചിരിക്കുകയാണ്.

Read Also : ഏഴുവയസുകാരി എമിക്ക് കൂട്ട് 16 അടി നീളമുള്ള രണ്ട് പെരുമ്പാമ്പുകള്‍; വിഡിയോ

ദൈര്‍ഘ്യമേറിയ ഇംഗ്ലീഷ് വാക്കുകളോടാണ് ദിയയ്ക്ക് പ്രിയം. ഐശ്വര്യ കേരള യാത്രയ്ക്കിടെയാണ് ദിയയെ ചെന്നിത്തല പരിചയപ്പെട്ടത്. ദിയയുടെ ഇംഗ്ലീഷ് പ്രാവീണ്യം കേട്ട് അഭിനന്ദിച്ച ചെന്നിത്തല അപ്പോള്‍ തന്നെ ദിയയെ ഷോള്‍ അണിയിക്കുകയും ചെയ്തു.

ദിയയുടെ ഉച്ചാരണം കേട്ട് അമ്പരക്കുന്ന ചെന്നിത്തലയെ വിഡിയോയില്‍ കാണാം. പ്രതിപക്ഷ നേതാവ് തന്നെയാണ് ഈ വിഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്.

Story Highlights – ramesh chennithala, viral video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top