ഏഴുവയസുകാരി എമിക്ക് കൂട്ട് 16 അടി നീളമുള്ള രണ്ട് പെരുമ്പാമ്പുകള്‍; വിഡിയോ

emy with snakes

അമേരിക്കയിലെ എമി എന്ന കൊച്ചു പെണ്‍കുട്ടിക്ക് കൂട്ട് പെരുമ്പാമ്പുകളോടാണ്. ഞെട്ടണ്ട. 16 അടിയോളം നീളമുള്ള പാമ്പുകളാണ് എമിയുടെ കൂട്ടുകാര്‍. ചിയര്‍ എന്നാണ് മഞ്ഞ നിറമുള്ള പാമ്പിന്റെ പേര്. ചിയറുമായിട്ടാണ് കൂടുതല്‍ കൂട്ടെങ്കിലും കൂടെ സോണിയെന്ന പെരുമ്പാമ്പും ഇവര്‍ക്കൊപ്പമുണ്ട്. സോണിയ്ക്ക് ആറ് വയസും ചിയറിന് അഞ്ച് വയസുമാണുള്ളത്. കാനഡയിലെ സറിയിലാണ് സംഭവം.

എമിക്ക് രണ്ട് വയസുള്ളപ്പോഴാണ് മഞ്ഞ നിറമുള്ള കുട്ടി പാമ്പായ ചിയറിനെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. അന്ന് ചിയറിനെ കൈയിലെടുക്കാമായിരുന്നു എമിക്ക്. എന്നാല്‍ ഏഴ് വയസുള്ള എമിക്ക് ചിയറിനെ പൊക്കാന്‍ പോലും സാധിക്കുന്നില്ലെന്ന വിഷമമേയുള്ളൂ.

Read Also : കടുവയും പെരുമ്പാമ്പും മുഖാമുഖം; ഒടുവിൽ സംഭവിച്ചത്: വീഡിയോ

രക്ഷിതാവ് എന്ന നിലയില്‍ പാമ്പുകള്‍ സുരക്ഷിതമാണെന്ന് തനിക്ക് ഉറപ്പ് വരുത്തേണ്ടിയിരുന്നെന്ന് എമിയുടെ അച്ഛനും മസാജ് തെറാപ്പിസ്റ്റുമായ എഡി ടയോക പറയുന്നു. എല്ലാ ദിവസവും താന്‍ ചിയറിനൊപ്പം ചെലവഴിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. മകള്‍ പാമ്പുകളോട് വളരെ മൃദുവായാണ് പെരുമാറുന്നതെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും എഡി. താന്‍ പഠിപ്പിച്ചത് മകള്‍ നന്നായി ഇപ്പോള്‍ ചെയ്യുന്നുണ്ട്. ചിയറും എമിയും ഇപ്പോള്‍ ഒപ്പമാണ് വളരുന്നത്.

പക്ഷേ മുതിര്‍ന്ന ആളുകളുടെ മുന്നില്‍ വച്ചല്ലാതെ പാമ്പുമായി കളിക്കാന്‍ എമിയെ അനുവദിക്കാറില്ല കേട്ടോ. കൂടാതെ ഭക്ഷണം നല്‍കാനും അനുവദിക്കാറില്ല. പാമ്പുകള്‍ നല്ല ഇരപിടുത്തക്കാരായതിനാല്‍ സൂക്ഷിക്കണമെന്ന് എഡി പറയുന്നു. തന്റെ മകളെ പാമ്പുകളോടൊപ്പം കളിക്കാന്‍ വിടുന്നത് അവള്‍ ഇരയല്ലെന്ന് പാമ്പുകളെ മനസിലാക്കിപ്പിക്കാന്‍ ആണെന്നും എഡി. അവള്‍ ഭക്ഷണമോ ഭീഷണിയോ അല്ലെന്ന് മനസിലാക്കിയാല്‍ അവര്‍ അവളെ ഉപദ്രവിക്കില്ലെന്നാണ് എഡിയുടെ വാദം. രണ്ടാഴ്ച കൂടുമ്പോള്‍ തണുപ്പിച്ചെടുത്ത മുയലിനെയോ എലിയേയോ ആണ് പാമ്പുകള്‍ക്ക് കഴിക്കാന്‍ എഡ് കൊടുക്കാറ്. സാധാരണ ഭയപ്പെട്ട രീതിയില്‍ അല്ലാതെ പാമ്പുകളെ നമ്മള്‍ കണാറില്ല. അവയെ കുറിച്ചുള്ള തെറ്റിധാരണകള്‍ വളരെ വലുതാണ്. ചിയറാണ് തന്റെ കയ്യിലുണ്ടായതില്‍ വച്ച് ഏറ്റവും നല്ല പാമ്പ്. വളരെ അസാധാരണമായ പാമ്പാണ് ചിയറെന്നും അദ്ദേഹം പറയുന്നു.

20-30 വര്‍ഷമാണ് സാധാരണ പെരുമ്പാമ്പുകളുടെ ആയുര്‍ദൈര്‍ഘ്യം. എമ്മിയ്ക്കും എഡിനും പെരുമ്പാമ്പുകളോടൊപ്പം കളിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ ഏറെയുണ്ട്. അതോടൊപ്പം ആളുകള്‍ക്ക് പാമ്പുകളോടുള്ള പേടി മാറ്റാനും എഡി ശ്രമിക്കുന്നുണ്ട്.

Story Highlights 7 year old emi’s best friends are 2 pythons

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top