എൽഡിഎഫ് വിട്ടു എന്നത് മാണി. സി. കാപ്പന്റെ പ്രഖ്യാപനം മാത്രം; വിമർശിച്ച് ടി. പി പീതാംബരൻ

മാണി. സി. കാപ്പനെ തള്ളി എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ. എൽഡിഎഫ് വിട്ടു എന്നത് കാപ്പന്റെ പ്രഖ്യാപനം മാത്രമാണ്. മുന്നണി മാറ്റം സംബന്ധിച്ച് പാർട്ടി തീരുമാനമെടുത്തിട്ടില്ല. പാർട്ടി നിലപാട് വ്യക്തമാക്കും മുൻപ് മാണി. സി. കാപ്പൻ തീരുമാനമെടുത്തത് അനുചിതമെന്നും ടി. പി പീതാംബരൻ പറഞ്ഞു.

ഇന്ന് രാവിലെയാണ് എൽഡിഎഫ് വിട്ടുവെന്ന സൂചന നൽകി മാണി. സി. കാപ്പൻ മാധ്യമങ്ങളെ കണ്ടത്. ഘടകകക്ഷിയായി യുഡിഎഫിൽ പ്രവർത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കുമെന്നും മാണി. സി. കാപ്പൻ പറഞ്ഞിരുന്നു.

എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകുന്നു എന്ന മാണി. സി. കാപ്പന്റെ പ്രഖ്യാപനം അദ്ദേഹത്തെ എംഎൽഎ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടാണെന്നാണ് എൻസിപി നേതാവും മന്ത്രിയുമായ എ. കെ ശശീന്ദ്രൻ പ്രതികരിച്ചത്. എൽഡിഎഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവിൽ ഇല്ലെന്നും ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.

Story Highlights – Mani C Kappan, NCP, LDF< T P Peethambaran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top