കേരളത്തിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ല : മുഖ്യമന്ത്രി

കേരളത്തിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് നടക്കുന്ന എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
‘സിഎഎ നടപ്പാക്കും എന്ന കേന്ദ്ര പ്രഖ്യാപനം കേരളത്തിൽ നടപ്പാക്കില്ല. നടപ്പാക്കില്ല എന്ന് പറഞ്ഞാൽ കേരളത്തിൽ അത് നടപ്പാക്കില്ല. വർഗീയത നാടിന് ആപത്താണ്. അതിനെ തുടച്ച് നീക്കണം. ആർഎസ്എസ് വർഗീയതയെ നേരിടാൻ എന്നപേരിൽ എസ്ഡിപിഐ പ്രവർത്തനം അപകടകരമാണ്. വർഗീയമായി ജനങ്ങളെ ചേരി തിരിക്കുന്ന ജമാഅത് ഇസ്ലാമി, എസ്ഡിപിഐ സംഘടനകൾ ചെയ്യുന്നത് ആർഎസ്എസിന്റെ പണി തന്നെയാണ്. ഈ വർഗീയ ശക്തികളൾ എല്ലാം എൽഡിഎഫിനെതിരാണ്- മുഖ്യമന്ത്രി പറഞ്ഞു.
മത നിരപേക്ഷതക്ക് എൽഡിഎഫ് ഗ്യാരണ്ടി നൽകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights – wont enact caa in kerala says pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here