എല്ലാ സര്‍വീസുകളും പുനഃരാരംഭിക്കുന്നു; തയാറെടുപ്പിന് ഡിവിഷന്‍ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി റെയില്‍വേ

പൂര്‍ണ സര്‍വീസിന് സജ്ജമാവാന്‍ ഡിവിഷന്‍ ഓഫീസുകള്‍ക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശം. എപ്രില്‍ ഒന്നു മുതല്‍ എല്ലാ ട്രെയിനുകളും രാജ്യത്ത് സര്‍വീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് നടപടി. എതാണ്ട് ഒരു വര്‍ഷമായി പ്രതിദിന ടൈംടെബിള്‍ പ്രകാരമുള്ള സര്‍വീസ് റെയില്‍വേ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് ഏപ്രില്‍ ഒന്നു മുതല്‍ പതിവു രീതിയിലേക്ക് പുനഃസ്ഥാപിക്കാനാണ് ഇപ്പോള്‍ റെയില്‍വേയുടെ തിരുമാനം.
സര്‍വീസുകള്‍ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ സാമ്പത്തികമായും സാങ്കേതികമായും വലിയ നഷ്ടം ഉണ്ടാകും എന്നാണ് റെയില്‍വേയുടെ നിഗമനം. അനുകൂലമായ അവസ്ഥയിലെയ്ക്ക് കൊവിഡ് സാഹചര്യം മാറിയെന്നും റെയില്‍വേ വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായാണ് പൂര്‍ണ സര്‍വീസിന് സജ്ജമാവാന്‍ ഡിവിഷന്‍ ഓഫീസുകള്‍ക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശം. ആഭ്യന്തരമന്ത്രാലയത്തിന് അന്തിമാനുമതിക്കായുള്ള അപേക്ഷയും റെയില്‍വേ സമര്‍പ്പിച്ചു.
ഇപ്പോള്‍ റെയില്‍വേ 65 ശതമാനം ട്രെയിനുകള്‍ ആണ് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നത്. നേരത്തെ ജനുവരിയില്‍ തുടങ്ങാന്‍ റെയില്‍വേ നല്‍കിയ അപേക്ഷ ആഭ്യന്തര വകുപ്പ് തള്ളിയിരുന്നു. കേരളം, മഹാരാഷ്ട്ര തുടങ്ങിയ രോഗ വ്യാപനം ഉള്ള സംസ്ഥാനങ്ങളിലും എപ്രിലില്‍ തന്നെ പാസഞ്ചര്‍ അടക്കം സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം.
Story Highlights – All services resume; Railways instructed the divisional offices to prepare
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here