നാളെ അർധരാത്രി മുതൽ ഫാസ്ടാഗ് നിർബന്ധം; ഫാസ്ടാഗില്ലെങ്കിൽ ഇരട്ടി തുക നൽകണം

ഓട്ടോമാറ്റിക് ടോൾ പ്ലാസ പേയ്‌മെന്റ് സിസ്റ്റമായ ഫാസ്ടാഗ് നാളെ അർധരാത്രി മുതൽ നിർബന്ധം. ഫാസ്ടാഗ് ഇല്ലാത്തവർക്ക് ടോൾ പ്ലാസയിൽ അടയ്‌ക്കേണ്ട തുകയുടെ ഇരട്ടി തുക നൽകേണ്ടി വരും.
ഫെബ്രുവരി 15 അർധരാത്രി/ ഫെബ്രുവരി 16 മുതൽ ഫാസ്ടാഗ് നിർബന്ധമാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയമാണ് അറിയിച്ചത്. ഡിജിറ്റൽ വഴിയുള്ള പണമിടപാട് വർധിപ്പിക്കുന്നതിന് ഫാസ്ടാഗ് സഹായിക്കുമെന്നും ടോൾ പ്ലാസകളിലെ നീണ്ട ക്യൂവിനും, ഇന്ധനച്ചെലവിനും അറുതിവരുത്തുമെന്നും മന്ത്രാലയം പറഞ്ഞു.
വാഹനങ്ങൾക്ക് ‘എം’ ‘എൻ’ ഫാസ്ടാഗുകളാണ് ലഭിക്കുക. യാത്രക്കാർക്കുള്ള നാല് ചക്ര വാഹനങ്ങൾക്കാണ് എം. ചരക്കുകളും,യാത്രക്കാരുമുള്ള നാല് ചക്ര വാഹനങ്ങൾക്ക് എൻ ഫാസ്ടാഗ് ലഭിക്കും.
Story Highlights – fastag mandatory from feb 15 midnight
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here