രാജ്യത്ത് നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം

രാജ്യത്ത് നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം. പലതവണ മാറ്റി വച്ചതിന് ശേഷമാണ് നാളെ മുതൽ രാജ്യ വ്യാപകമായി ഫാസ്ടാഗ് നടപ്പാക്കാനുള്ള തീരുമാനം. ടോൾ പിരിവ് 100 ശതമാനവും ഫാസ്ടാഗ് വഴിയാക്കാനും പണം നേരിട്ടുനൽകുന്നത് പൂർണമായി ഒഴിവാക്കുന്നതിനുമുള്ള സംവിധാനത്തിലേക്കാകും ഇതോടെ രാജ്യത്തെ ടോൾ പ്ലാസകൾ നാളെ മുതൽ മാറുക.

ടോൾ പിരിവിനായുള്ള ഇലക്ട്രോണിക് ചിപ്പ് സംവിധാനമാണ് ഫാസ്ടാഗ്. രാജ്യത്തെ ദേശീയ പാതകളിലെത്തുന്ന വാഹനങ്ങളിൽ നാളെ മുതൽ ഇത് നിർബന്ധമാകും. ഇതിനകം തന്നെ ദേശീയപാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80 ശതമാനവും ഫാസ്ടാഗ് വഴിയാണ്. ഇത് 100 ശതമാനമാക്കി ഉയർത്തുകയാണ് കേന്ദ്രസർക്കാറിന്റെ ലക്ഷ്യം. ഫാസ്ടാഗ് നിർബന്ധമാക്കുന്നതിന് മുന്നോടിയായുള്ള അടിസ്ഥാന സൗകര്യങ്ങൾ ടോൾ പ്ലാസകളിൽ ഒരുക്കിയിട്ടുണ്ടെന്നാണ് സർക്കാരിന്റെ അവകാശവാദം. ഫാസ്ടാഗ് നിർബന്ധമാക്കുന്നതോടെ ടോൾ പ്ലാസകളിൽ ഒരു ലൈനിലൂടെ മാത്രമേ പണം നൽകി കടന്നു പോകാൻ സാധിക്കൂ. ഫാസ്ടാഗിന്റെ ലൈനിൽ ടാഗില്ലാതെ വാഹനങ്ങൾ എത്തിയാൽ ഇരട്ടി തുക ടോളായി ഈടാക്കും. മുൻപ് പലതവണ പ്രഖ്യാപിച്ച ശേഷം ഫാസ്ടാഗ്് കരസ്ഥമാക്കാൻ സമയം ദീർഘിപ്പിച്ച് നൽകുകയായിരുന്നു. നാളെ മുതൽ ഫാസ്ടാഗ് ഏർപ്പെടുത്തുന്നതോടെ രാജ്യത്തെ ടോൾ പ്ലാസകളിലെ നീണ്ട ക്യൂ അവസാനിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രതീക്ഷിക്കുന്നു.

Story Highlights – FASTags

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top