മാണി സി. കാപ്പന്റെ നിലപാട് വഞ്ചനയായി കാണേണ്ട: ടി.പി. പീതാംബരന്‍

പാലാ സീറ്റിനെചൊല്ലി പാര്‍ട്ടി വിട്ട മാണി സി. കാപ്പന്റെ നിലപാട് വഞ്ചനയായി കാണേണ്ടെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍. ജയിച്ച സീറ്റ് തോറ്റവര്‍ക്ക് കൊടുത്തത് വിഷമമുണ്ടാക്കിയിട്ടുണ്ടാകും. മാണി സി. കാപ്പന്‍ പോയത് പാര്‍ട്ടിക്ക് ക്ഷീണമായിട്ടുണ്ട്. കാപ്പനോട് മുഖ്യമന്ത്രി മര്യാദ കാണിച്ചില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ല. ഇടതുമുന്നണിയില്‍ തുടരുന്നത് ആശയപരമായ തീരൂമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും ടി.പി. പീതാംബരന്‍ വ്യക്തമാക്കി.

അതേസമയം, പാലായില്‍ ശക്തിപ്രകടനം നടത്തി മാണി സി. കാപ്പന്‍ ഇന്ന് യുഡിഎഫിന്റെ ഭാഗമാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ വേദിയിലാണ് യുഡിഎഫ് നേതാക്കള്‍ കാപ്പനെ സ്വീകരിക്കുന്നത്. പ്രവര്‍ത്തകര്‍ക്കൊപ്പം പരമാവധി നേതാക്കളെയും പരിപാടിയില്‍ എത്തിക്കാനാണ് കാപ്പന്‍ അനുകൂലികളുടെ നീക്കം.

എന്‍സിപിയുടെ ഔദ്യോഗിക ചടങ്ങ് എന്ന നിലയിലാണ് മാണി സി. കാപ്പന്‍ വിഭാഗം ഒരുക്കങ്ങള്‍ നടത്തിയത്. ഐശ്വര്യ കേരളയാത്രയുടെ വേദിയിലേക്ക് കാപ്പനും അണികളും പ്രകടനമായി എത്തും. തുറന്ന വാഹനത്തില്‍ നഗരം ചുറ്റിയെത്തുന്ന കാപ്പനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി. ജെ. ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും.

Story Highlights – Mani c. kappan stance – TP Peethambaran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top