ശബരിമല നാമജപ ഘോഷയാത്ര; കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്

ശബരിമല നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവാദിത്വം കാട്ടണമെന്ന് എൻഎസ്എസ്. ഇതിലും ഗൗരവമേറിയ പല കേസുകളും സർക്കാർ പിൻവലിച്ചിരുന്നു. നിരപരാധികൾ ക്കെതിരായ കേസ് പിൻവലിക്കണം. അല്ലാത്തപക്ഷം വിശ്വാസികൾക്കെതിരായ സർക്കാരിൻറെ പ്രതികാര മനോഭാവമായി വിലയിരുത്തപ്പെടും. കേസിൽ പെട്ട പലർക്കും ജോലികൾക്ക് പോലും അപേക്ഷിക്കാനാവാത്ത അവസ്ഥയാണ് എന്നും എൻഎസ്എസ് പറഞ്ഞു.
Read Also : ശബരിമല; രമേശ് ചെന്നിത്തലയുടെ നിലപാടിനെ സ്വാഗതം ചെയ്ത് എന്‍എസ്എസ്
ശബരിമല വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടിയെ എൻഎസ്എസ് സ്വാഗതം ചെയ്തു. ബില്ല് കൊണ്ടുവരാനുള്ള പ്രതിപക്ഷ നേതാക്കളുടെ ശ്രമങ്ങളെ പരാമർശിച്ചാണ് വിശദീകരണം. വിഷയത്തിൽ മുന്നണികൾക്ക് എതിരെ എൻഎസ്എസ് രംഗെത്തെത്തിയിരുന്നു. സ്ത്രീ പ്രവേശനം സുപ്രിം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടത്തിന് വിശ്വാസികളെ സ്വാധീനിക്കാൻ ശബരിമലയെ ഉപയോഗിക്കുന്നുവെന്നായിരുന്നു ആരോപണം.
Story Highlights – Sabarimala; NSS demands withdrawal of cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here