വാഴക്കാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചു

nun found dead vazhakkala

എറണാകുളം വാഴക്കാലയില്‍ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജസീനയുടെ മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കിയ മൃതദേഹം വാഴക്കാല സെന്റ് ജോസഫ് പള്ളിയിലാണ് സംസ്‌കരിച്ചത്. മുങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.

കന്യാസ്ത്രീയുടെ മരണത്തിലെ അസ്വാഭാവികത പരിഗണിച്ച് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് വിശദമായ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. കന്യാസ്ത്രീ താമസിച്ചിരുന്ന സെന്റ് തോമസ് കോണ്‍വെന്റിലെ മറ്റ് അന്തേവാസികളുടെയും സിസ്റ്റര്‍ ജസീനയുടെ ബന്ധുക്കളുടെയും വിശദമായ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.

Read Also : വാഴക്കാലയിലെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും

ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധനയും നടത്തി. കോണ്‍വെന്റിന് പുറകുവശത്തുള്ള പാറമടയിലേക്ക് സിസ്റ്റര്‍ ജെസീന എത്തിയതെങ്ങനെ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കന്യാസ്ത്രീ വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് മഠം അധികൃതരുടെ വാദം. ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോംഗ്‌റേ പറഞ്ഞു.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമാണ് മൃതദേഹം വാഴക്കാല സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചത്. ശരീരത്തില്‍ കാര്യമായ പരുക്കുകളില്ല. ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇടുക്കി കീരിത്തോട് സ്വദേശിയായ സിസ്റ്റര്‍ ജെസീന 2018ലാണ് വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റില്‍ എത്തുന്നത്.

Story Highlights – found dead, nun

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top