വാഴക്കാലയിലെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും

postmortem nun found dead

കൊച്ചി വാഴക്കാലയിലെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സെൻ്റ് തോമസ് ഡിഎസ്ടി കോൺവെൻറ് അന്തോവാസിയായ സിസ്റ്റർ ജസീനയുടെ ബന്ധുക്കളും കൊച്ചിയിലെത്തി. മജിസ്റ്റീരിയൽ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുമെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു.

45വയസ്സുള്ള സിസ്റ്റർ ജസീനയെ മഠത്തിൽ നിന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് മഠം അധികാരികൾ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ നടത്തിയ തെരച്ചിലിലാണ് കന്യാസ്ത്രീയുടെ മൃതദേഹം മഠത്തിന് തൊട്ടടുത്തുള്ള പാറമടയിലെ കുളത്തിൽ കണ്ടെത്തിയത്. സിസ്റ്റർ ജസീന 10 വർഷമായി മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി മഠം അധികൃതർ വ്യക്തമാക്കി.

മൃതദേഹം കണ്ടെത്തിയത് രാത്രിയായതിനാൽ ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള തുടർനടപടികളിലേക്ക് പൊലീസ് കടന്നിരുന്നില്ല. കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൻ്റെ കൊവിഡ് പരിശോധ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോ‍ർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇടുക്കി കീരുത്തോട് സ്വദേശിയായ സിസ്റ്റർ ജസീനയുടെ മാതാപിതാക്കൾ ഉൾപ്പടെയുള്ള ബന്ധുക്കൾ കൊച്ചിയിലെത്തിയിട്ടുണ്ട്. ബന്ധുക്കൾ പരാതി അറിയിച്ചാൽ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Story Highlights – The postmortem of the nun who was found dead will take place today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top