അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കില്ല: രമേശ് ചെന്നിത്തല

അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ബില്‍, ശബരിമല സമരങ്ങളിലെ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ രണ്ട് സമരത്തിലേയും കേസുകള്‍ പിന്‍വലിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read Also : ട്വന്റിഫോര്‍ ഇലക്ഷന്‍ മെഗാ ലൈവത്തോണ്‍; നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുഖ്യവിഷയങ്ങള്‍ ഏതൊക്കെ; നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാം

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കില്ല. കോണ്‍ഗ്രസിന്റെ ദേശീയ നിലപാടും ഇതുതന്നെയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം ചെയ്ത ആയിരക്കണക്കിന് പേര്‍ക്കെതിരെ കേസുകളുണ്ട്. അത് പിന്‍വലിക്കാന്‍ തയാറാകണം. കേരളാ പൊലീസ് എടുത്ത കേസുകളാണിത്. ഈ കേസുകള്‍ പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights – Citizenship Bill -udf- Ramesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top