ട്വന്റിഫോര്‍ ഇലക്ഷന്‍ മെഗാ ലൈവത്തോണ്‍; നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുഖ്യവിഷയങ്ങള്‍ ഏതൊക്കെ; നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാം

ട്വന്റിഫോറിന്റെ ആദ്യ ഇലക്ഷന്‍ മെഗാ ലൈവത്തോണ്‍ ഇന്ന് വൈകിട്ട് ആറ് മുതല്‍ ഒന്‍പതു വരെ സംപ്രേഷണം ചെയ്യും. 2021 നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുഖ്യവിഷയങ്ങളാകും മൂന്ന് മണിക്കൂര്‍ ലൈവ് ഷോയില്‍ ചര്‍ച്ചയാകുക. ക്യുആര്‍ കോഡ് സര്‍വേയിലൂടെ പൊതുജനാഭിപ്രയം കൂടി തേടിയാകും പ്രത്യേക ഓഗ്മെന്റഡ് റിയാലിറ്റി ഷോ മുന്നോട്ടുപോകുക. രാഷ്ട്രീയ നേതാക്കളും അതിഥികളായെത്തും. ടെലിവിഷന്‍ സ്‌ക്രീനിലെ ലോഗോയുടെ വലതുവശം കാണുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് ഷോയുടെ ഭാഗമാകാം.

വോട്ട് വിഷയങ്ങള്‍ എന്തെല്ലാം എന്നതാണ് പ്രധാന ചര്‍ച്ചാവിഷയം. സംഭവ ബഹുലമായ അഞ്ച് വര്‍ഷം കേരളം ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ഏതാണ് വോട്ടുകാല ചര്‍ച്ചയെന്ന് വിശകലനം ചെയ്യും.

വികസന പദ്ധതികള്‍, കിഫ്ബി – സിഎജി വിവാദം, സ്വര്‍ണക്കടത്ത് വിവാദം, ലൈഫ് മിഷന്‍ വിവാദം, കിറ്റ് -പെന്‍ഷനടക്കമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ശബരിമല ആചാര സംരക്ഷണം, തൊഴില്‍- നിയമന സമരങ്ങള്‍, കൊവിഡ് പ്രതിരോധ മടക്കമുള്ള ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍, കേരള കോണ്‍ഗ്രസിന്റെ ഇടതു മുന്നണി പ്രവേശം, ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍, പാലാരിവട്ടം, സ്വര്‍ണ നിക്ഷേപ തട്ടിപ്പ്, സോളാര്‍ കേസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പ്രേക്ഷകര്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാം.

അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: https://www.twentyfournews.com/kerala-battle

ടെലിവിഷനില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍

ട്വന്റിഫോര്‍ ചാനല്‍ ടെലിവിഷനില്‍ വയ്ക്കുക. ക്യൂആര്‍ കോഡ് സ്‌കാനറോ, മൊബൈല്‍ ക്യാമറയോ ഉപയോഗിച്ച് സ്‌ക്രീനില്‍ കാണിച്ചിരിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. തുടര്‍ന്ന് വോട്ടിംഗിനെ സ്വാധീനിക്കുന്ന പ്രധാന വിഷയം ഏതെന്ന് തെരഞ്ഞെടുക്കുക. (ഒരു വിഷയം മാത്രമേ പ്രധാന വിഷയമായി തെരഞ്ഞെടുക്കാനാകൂ). തുടര്‍ന്ന് നെക്സ്റ്റ് കീ സെലക്ട് ചെയ്യുക. തുടര്‍ന്ന് വരുന്ന പേജുകളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ നല്‍കി നിങ്ങളുടെ ഉത്തരങ്ങള്‍ സബ്മിറ്റ് ചെയ്യുക. ഒരു അക്കൗണ്ടില്‍ നിന്നും നല്‍കുന്ന ഒരു അഭിപ്രായം മാത്രമേ പരിഗണിക്കുകയുള്ളൂ.

വൈകുന്നേരം അഞ്ചുമണിവരെയാണ് അഭിപ്രായം രേഖപ്പെടുത്താന്‍ അവസരമുള്ളത്.

Story Highlights – Twenty Four Election Mega Livethone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top