ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ വംശീയ പരാമർശം; യുവരാജ് സിംഗിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്

ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ വംശീയ പരാമർശം നടത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്. ജത് കൽസാൻ എന്ന ദളിത് പ്രവർത്തകൻ നൽകിയ പരാതിയിൽ ഹരിയാന പൊലീസാണ് താരത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 2020ൽ രോഹിത് ശർമ്മയുമൊത്തുന്ന ഇൻസ്റ്റഗ്രാം ചാറ്റിനിടെയായിരുന്നു സ്പിന്നർ യുസ്‌വേന്ദ്ര ചഹാലിനെതിരെ യുവരാജിൻ്റെ വംശീയ പരാമർശം.
ഭാംഗി എന്നായിരുന്നു ഇൻസ്റ്റ ലൈവിൽ യുവിയുടെ പരാമർശം. ആഴ്ചകൾക്ക് ശേഷം ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തുടർന്ന് ദളിതരെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി രജത് കൽസാൻ പരാതി നൽകി. പരാതിയിൽ പൊലീസ് യുവിക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് 8 മാസങ്ങൾക്കു ശേഷമാണ് താരത്തിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം, പട്ടികജാതി പട്ടികവർഗ ആക്റ്റ് എന്നിവകളിലെ വിവിധ വകുപ്പുകളാണ് യുവരാജിനെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവത്തിൽ യുവരാജ് സിംഗ് മാപ്പു പറഞ്ഞിരുന്നു. ഒരു വിവേചനവുമില്ലാതെ ബഹുമാനിക്കുന്നതിലാണ് താൻ വിശ്വസിക്കുന്നതെന്ന് യുവി ട്വിറ്ററിൽ കുറിച്ചു. ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിൽ താൻ ക്ഷമ ചോദിക്കുന്നു എന്നും യുവി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
Story Highlights – FIR registered against yuvraj singh for casteist remarks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here