ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഇത്തവണ മണ്ഡലം മാറി മത്സരിച്ചേക്കും

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഇത്തവണ മണ്ഡലം മാറി മത്സരിക്കാന്‍ സാധ്യത. കുത്തുപറമ്പ് എല്‍ജെഡിക്കു നല്‍കാന്‍ സിപിഐഎം നേതൃതലത്തില്‍ ചര്‍ച്ച. കുത്തുപറമ്പില്‍ താന്‍ മത്സരിക്കും എന്നത് തള്ളാതെ കെ. പി. മോഹനന്‍ രംഗത്ത് എത്തി. കുത്തുപറമ്പ്, വടകര, കല്‍പറ്റ തുടങ്ങിയ മണ്ഡലങ്ങള്‍ എല്‍ജെഡിക്ക് വേണമെന്ന് ആവശ്യപ്പെട്ടതായി കെ. പി. മോഹനന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ഇടതുമുന്നണി അര്‍ഹമായ പരിഗണന നല്‍കുന്നുണ്ട്. ഇനിയും ഇടതുപക്ഷ മുന്നണി മോശമല്ലാത്ത പ്രാതിനിധ്യം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂത്തുപറമ്പ്, വടകര, കല്‍പ്പറ്റ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ചയില്‍ മാത്രമേ ഇതില്‍ തീരുമാനമാവുകയുള്ളൂ. വിജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും കെ. പി. മോഹനന്‍ പറഞ്ഞു.

Story Highlights – Health Minister K.K. Shailaja may change constituencies this time

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top