Advertisement

കണ്ണൂര്‍ കൂത്തുപറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ചു

February 15, 2021
Google News 1 minute Read

കണ്ണൂർ കൂത്തുപറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചെറുവാഞ്ചേരി ചീരാറ്റ പാട്യം നഗർ സ്വദേശി സജീവനാണ് (37) മരിച്ചത്.

സുഹൃത്തുമായുണ്ടായ വാക്ക് തർക്കത്തിനിടെയാണ് ആക്രമണമുണ്ടായത്. പാട്യം നഗർ സ്വദേശി ശ്രീജേഷ് പൊലീസ് കസ്റ്റഡിയിലായി.

പ്രതിയായ ശ്രീജേഷും മറ്റൊരാളും തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിൽ മധ്യസ്ഥം പറയാൻ വേണ്ടിയാണ് സജീവൻ എത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതി ശ്രീജേഷ് ഇതിനിടെ വീട്ടിൽ പോയി കത്തിയെടുത്ത് കൊണ്ടുവരികയും സജീവനെ ആക്രമിക്കുകയുമായിരുന്നു. പിറകുവശത്താണ് കുത്തേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാളെ പോസ്റ്റ് മോർട്ടം ചെയ്യും. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. 

Story Highlights – kannur, stabbed to death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here