വാഴക്കാല കോൺവെന്റിലെ കന്യാസ്ത്രീയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

കൊച്ചി വാഴക്കാലയിലെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. ശരീരത്തിൽ കാര്യമായ പരുക്കുകളില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
45കാരിയായ സിസ്റ്റർ ജസീനയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. മഠത്തിൽ നിന്ന് ജസീനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് കന്യാസ്ത്രീയുടെ മൃതദേഹം തൊട്ടടുത്തുള്ള പാറമടയിലെ കുളത്തിൽ കണ്ടെത്തിയത്. സിസ്റ്റർ ജസീന 10 വർഷമായി മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി മഠം അധികൃതർ വ്യക്തമാക്കിയിരുന്നു.
Story Highlights – Nun
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here