റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തില്‍ മധ്യസ്ഥ ശ്രമവുമായി എഐവൈഎഫ്

എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തില്‍ മധ്യസ്ഥ ശ്രമവുമായി എഐവൈഎഫ്. ഉദ്യോഗാര്‍ത്ഥികളുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ചര്‍ച്ച നടത്തി. പ്രശ്‌നപരിഹാരത്തിന് ഇടപെടുമെന്ന് എഐവൈഎഫ് ഉറപ്പുനല്‍കിയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. ഭരണമുന്നണിയില്‍പ്പെട്ട സംഘടന ചര്‍ച്ച നടത്തിയത് സ്വാഗതാര്‍ഹമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് പറഞ്ഞു.

സമവായത്തിനാണ് എഐവൈഎഫ് ശ്രമം നടത്തുന്നത്. രാവിലെ 10 മണിയോടെയാണ് ഉദ്യോഗാര്‍ത്ഥികളുമായി എഐവൈഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്. പ്രശ്‌നപരിഹാരത്തിനായി ഇടപെടുമെന്ന് എഐവൈഎഫ് ഉറപ്പുനല്‍കിയതായും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. അതേസമയം, സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി വിവിധ യുവജന സംഘടനകളും സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി എത്തിയിട്ടുണ്ട്.

Story Highlights – AIYF with mediation effort in Rank Holders strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top