കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം ശനിയാഴ്ച

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം ശനിയാഴ്ച ചേരും. പ്രകടന പത്രിക രൂപീകരണവും തുടര്‍ പ്രചാരണ പരിപാടികളും യോഗം ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച നിര്‍ദ്ദേശങ്ങളും പരിഗണിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി അധ്യക്ഷനായ സമിതിയുടെ രണ്ടാമത്തെ യോഗമാണ് ശനിയാഴ്ച നടക്കുക.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയായിരുന്നു ഉമ്മന്‍ചാണ്ടിയെ അധ്യക്ഷനാക്കി തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിക്ക് എഐസിസി രൂപം നല്‍കിയത്.
രണ്ടാംഘട്ട യോഗം തിരുവനന്തപുരത്താണ് ചേരുക. ഐശ്വര്യ കേരള യാത്രയ്ക്ക് ശേഷം പ്രചാരണത്തില്‍ എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളിലടക്കം തീരുമാനമെടുക്കും. പ്രകടനപത്രികയുടെ കരട് ഈ മാസം 25 ന് പുറത്തിറക്കും. ഇതിനും തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അനുമതി നല്‍കേണ്ടതുണ്ട്.
Story Highlights – Congress Election Committee meeting on Saturday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here