കൊവിഡ് കാലമായിരുന്നിട്ട് പോലും സംസ്ഥാനത്ത് മരണങ്ങൾ കുറഞ്ഞതായി ആരോഗ്യമന്ത്രി

കൊവിഡ് കാലമായിരുന്നിട്ട് പോലും സംസ്ഥാനത്ത് മരണങ്ങൾ കുറഞ്ഞതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ.2019-20 ൽ റിപ്പോർട്ട് ചെയ്ത മരണങ്ങളേക്കാൾ 2020-21 ൽ 40,000 മരണങ്ങൾ കുറഞ്ഞു. കൊവിഡ് കാലത്ത് മറ്റ് രോഗികൾക്കും ചികിത്സ ഉറപ്പാക്കിയതിന് തെളിവാണിതെന്നും മന്ത്രി പറഞ്ഞു.

നേരിയ സംശയമുള്ള മരണങ്ങൾ പോലും കൊവിഡ് പട്ടികയിൽ ചേർത്തു. അല്ലായിരുന്നെങ്കിൽ കൊവിഡ് മരണം ഇനിയും കുറഞ്ഞേനെയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് കൊവിഡ് തീർന്നിട്ടില്ലെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന രാഷ്ട്രീയജാഥകളും കൂട്ടായ്മകളും തടയാനാവില്ല. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Story Highlights – K K shailaja, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top