പിഎസ്‌സിയെ നോക്കുകുത്തിയാക്കി എന്നത് ആരോപണം മാത്രം: മുഖ്യമന്ത്രി

Chief Minister Pinarayi Vijayan's state tour begins tomorrow

പിഎസ്‌സിയെ നോക്കുകുത്തിയാക്കിയെന്നത് ആരോപണം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് മുന്‍മുഖ്യമന്ത്രിയുള്‍പ്പെടെ രംഗത്ത് വന്നു. സത്യം വിളിച്ചുപറയുന്ന കണക്കുകളാണ് മറുപടിയെന്നും മുഖ്യമന്ത്രി. എല്ലാവര്‍ക്കും അവസരം നല്‍കുകയും അര്‍ഹതപ്പെട്ട ഒഴിവുകള്‍ നികത്തുന്നതിന് പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണിതെന്നും മുഖ്യമന്ത്രി.

പ്രതിപക്ഷം സമരക്കാരെ തെറ്റിധരിപ്പിക്കുന്നു. മുന്‍ മുഖ്യമന്ത്രിയുടെ പിന്തുണ ആശ്ചര്യകരമാണ്. നിലവിലെ സാഹചര്യം അറിയാത്തവരാണോ പ്രതിപക്ഷമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്തതാണോ കുറ്റമെന്നും മുഖ്യമന്ത്രി. ഉദ്യോഗാര്‍ത്ഥികളോട് അനുകമ്പ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ന്യായമുള്ളതാണെന്ന് ടി.പി. ശ്രീനിവാസന്‍

4,012 പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ സര്‍ക്കാര്‍ ഈ കാലയളവില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ യുഡിഎഫിന്റെ കാലത്ത് 3,113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്. പൊലീസില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 13,825 നിയമനങ്ങള്‍ നടന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 4,791 നിയമനങ്ങള്‍ മാത്രമാണ് നടത്തിയത്. 1,57,909 നിയമനങ്ങള്‍ നടത്തിയെന്നും 4,791 നിയമനങ്ങള്‍ മാത്രമാണ് യുഡിഎഫ് കാലത്ത് നടത്തിയതെന്നും മുഖ്യമന്ത്രി.

സ്റ്റാഫ് നേഴ്‌സ്, അസിസ്റ്റന്റ് സര്‍ജന്‍ നിയമനത്തിലും വര്‍ധനയുണ്ടായി. 19,120 പേര്‍ക്ക് എല്‍ഡി ക്ലാര്‍ക്കായും നിയമനം ലഭിച്ചു. 17,811 പേര്‍ക്കാണ് യുഡിഎഫിന്റെ കാലത്ത് എല്‍ഡി ക്ലാര്‍ക്കായി നിയമനം ലഭിച്ചത്.

Story Highlights – psc, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top