ടൂള്‍ കിറ്റ് കേസ്; ദിഷ രവിക്ക് പിന്തുണയുമായി ദേശീയ വനിതാ കമ്മീഷന്‍

disha ravi

ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് പിന്തുണയുമായി ദേശീയ വനിതാ കമ്മീഷന്‍. ഡല്‍ഹി പൊലീസിന് എതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ദിഷ രവിക്ക് എതിരെ കേസെടുത്തത്. ദിഷ രവിക്ക് അഭിഭാഷകനെ അനുവദിക്കാതിരുന്നത് വീഴ്ചയെന്ന് വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസിന് നിര്‍ദേശം നല്‍കി.

Read Also : പത്തനംതിട്ടയിൽ ജില്ലാതല സ്‌കൂബാ ഡൈവിംഗ് ടീം രൂപീകരിക്കുന്നതിന് കളക്ടർ ഉത്തരവിട്ടു

അതേസമയം ഗ്രേറ്റ തുന്‍ബര്‍ഗിന് ട്വീറ്റ് ചെയ്യാന്‍ ടൂള്‍ കിറ്റ് ഷെയര്‍ ചെയ്തെന്ന കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേര്‍ ദിഷയുടെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. ദിഷയെ വിട്ടയക്കണമെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.

ആയുധം കയ്യിലുള്ളവര്‍ നിരായുധയായ ഒരു പെണ്‍കുട്ടിയെ ഭയപ്പെടുകയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. നിരായുധയായ പെണ്‍കുട്ടി ധൈര്യത്തിന്റെ കിരണങ്ങള്‍ എല്ലാവരിലും പരത്തുകയാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. രാജ്യമല്ല, ഭരണകൂടമാണ് ഭയപ്പെടുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്ത് ഒരിക്കലും നിശബ്ദരാകാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് സംസാരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. സത്യം ഇപ്പോഴും സജീവമാണെന്നും രാഹുല്‍ പറഞ്ഞു.

Story Highlights – greta thunberg, farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top