നിയമസഭാ തെരഞ്ഞെടുപ്പ്; മത്സരിക്കുന്ന കാര്യം എല്‍ഡിഎഫ് തീരുമാനിക്കും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

താന്‍ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം എല്‍ഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കണ്ണൂരില്‍ വീണ്ടും മത്സരിക്കുമോയെന്ന് വ്യക്തമാക്കാതിരുന്ന മന്ത്രി കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും പറഞ്ഞു. മാണി സി. കാപ്പന്‍ പോയെങ്കിലും എന്‍സിപി ഇടത് മുന്നണിയില്‍ തന്നെയുണ്ട്. ദേശീയ നേതൃത്വം അത് വ്യക്തമാക്കിയതാണെന്നും കടന്നപ്പള്ളി ട്വന്റിഫോറിനോട് പറഞ്ഞു.

ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. ആ ജനങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനുള്ള ബഹുമുഖമായ കര്‍മപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. മത്സര രംഗത്ത് ഉണ്ടോയെന്നതിനെക്കുറിച്ച് പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – Assembly elections- LDF – Ramachandran Kadannapally

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top