‘സർക്കാരിൻ്റെ നാലാം വാർഷികാഘോഷം ഏപ്രിൽ 21മുതൽ; ജനങ്ങൾ നൽകിയ പിന്തുണ സർക്കാരിനെ നേട്ടങ്ങളിലേക്ക് എത്തിച്ചു’; മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ നൽകിയ പിന്തുണയാണ് നേട്ടങ്ങളിലേക്ക് സർക്കാരിനെ എത്തിച്ചത്. തുടർന്നും ജനപിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളും സർക്കാരും കൈകോർത്ത് നിൽക്കുമ്പോൾ എല്ലാ പ്രതിസന്ധികളെയും മറികടക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാലാം വാർഷികാഘോഷങ്ങൾ 21 ന് കാസർഗോഡ് ആരംഭിക്കും. മെയ് 30 വരെ ആഘോഷിക്കും. തിരുവനന്തപുരത്ത് സമാപിക്കും. 9 വർഷത്തെ വികസന നേട്ടത്തിൻ്റെ ആഘോഷമായി നാലാം വാർഷികം മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ തലത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.ക്ഷണിക്കപ്പെട്ടവരുമായി സംവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Also: ‘ലഹരിക്കെതിരെ കേരളം യുദ്ധം നടത്തുന്നു; നാടിന്റെ പിന്തുണ ആവശ്യം’; മുഖ്യമന്ത്രി പിണറായി വിജയന്‍
അതേസമയം ലഹരിക്കെതിരെ കേരളം യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹായജ്ഞത്തിൽ നാടിന്റെ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് ആസക്തി കുടുംബ ബന്ധങ്ങളെ തകർക്കുന്നു. ലഹരിക്കെതിരെ വിപുലമായ കർമപദ്ധതിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Story Highlights : CM Pinarayi Vijayan says fourth anniversary celebrations of state government will begin from April 21st
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here