പരാമര്‍ശം മുനീറിന്റെ രീതിയായിരിക്കാം; വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിയുടെ മറുപടി
പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പരാമര്‍ശം മുനീറിന്റെ രീതിയായിരിക്കാം. തന്റെ രീതി അതല്ല. അടിച്ചുതളിക്കാരി ആയാലും മര്യാദയില്ലാതെ സംസാരിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. എകെജി സെന്ററിലെ അടിച്ചുതെളിക്കാരിയോട് സംസാരിക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രി പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നുവെന്നാണ് മുനീര്‍ പ്രസംഗത്തില്‍ പറഞ്ഞത്.
Read Also : മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെ കുറിച്ച് വിവാദ പരാമര്‍ശവുമായി എം കെ മുനീര്‍
മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന ഏകാധിപതിയാണെന്നും എം കെ മുനീര്‍. ഈ ഗവണ്‍മെന്റിന്റെ മരണമണിയാണിതെന്നും മുനീര്‍ പറഞ്ഞു. തൊഴിലാളി വര്‍ഗത്തോട് മോശമായി പെരുമാറുന്ന നിങ്ങള്‍ ചെറുപ്പക്കാരോട് പുഞ്ചിരിയോട് പെരുമാറാത്ത ഏകാധിപതിയാണെന്നാണ് മുനീര്‍ കുറ്റപ്പെടുത്തിയത്.
Story Highlights – m k muneer, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here