മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെ കുറിച്ച് വിവാദ പരാമര്‍ശവുമായി എം കെ മുനീര്‍

m k muneer pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിവാദ പ്രസ്താവനയുമായി പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ എംഎല്‍എ. എകെജി സെന്ററിലെ അടിച്ചുതെളിക്കാരിയോട് സംസാരിക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നുവെന്നും മുനീര്‍.

മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന ഏകാധിപതിയാണെന്നും എം കെ മുനീര്‍. ഈ ഗവണ്‍മെന്റിന്റെ മരണമണിയാണിതെന്നും മുനീര്‍ പറഞ്ഞു. തൊഴിലാളി വര്‍ഗത്തോട് മോശമായി പെരുമാറുന്ന നിങ്ങള്‍ ചെറുപ്പക്കാരോട് പുഞ്ചിരിയോട് പെരുമാറാത്ത ഏകാധിപതിയാണെന്നാണ് എംഎല്‍എ കുറ്റപ്പെടുത്തിയത്.

യൂത്ത് ലീഗിന്റെ അനിശ്ചിത കാല സഹന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുനീര്‍. കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അടക്കം വരുന്ന ദിവസങ്ങളില്‍ കുത്തിയിരിപ്പ് സമരം നടത്തും.

Story Highlights – m k muneer, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top