ഉന്നാവിലെ പെണ്‍കുട്ടികളുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വനമേഖലയില്‍ ദുരൂഹസാഹചര്യത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം. ആറ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം എറ്റെടുത്തു. മരിച്ച പെണ്‍കുട്ടികളോടൊപ്പം കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള തീവ്രശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയെ എയര്‍ ലിഫ്റ്റ് ചെയ്ത് ഡല്‍ഹിയില്‍ വിദഗ്ധ ചികിത്സയ്ക്ക് എത്തിക്കാനാണ് തിരുമാനം.
പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കുകയും ചെയ്തു. കന്നുകാലികള്‍ക്ക് പുല്ല് തേടിപ്പോയ മൂവരും ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വനത്തിന് സമീപത്തുള്ള പാടത്ത് നിന്നും രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. അസോഹ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. വിഷം ഉള്ളില്‍ ചെന്നാണ് രണ്ട് പെണ്‍കുട്ടികളും മരിച്ചതെന്നാണ് ഉന്നാവോ പൊലീസിന്റെ പ്രാഥമിക നിഗമനം.
എസ്പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാത്രിയില്‍ സ്ഥലത്തെത്തി. ആറ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ ആണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഏത് സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ മരിച്ചു എന്നതിനടക്കം മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഉത്തരം നല്‍കാന്‍ സാധിക്കും എന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights – Special team to probe death of girls in Unnao
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here