Advertisement

ടൂള്‍ കിറ്റ് കേസ്; സാമ്പത്തിക ഇടപാട് അന്വേഷണത്തിലേക്ക് ഡല്‍ഹി പൊലീസ്

February 18, 2021
Google News 2 minutes Read
tool kit case

സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന്റെ ടൂള്‍ കിറ്റുമായി അനുബന്ധിച്ച വിവാദത്തില്‍ ഡല്‍ഹി പൊലീസ് സാമ്പത്തിക ഇടപാട് അന്വേഷിക്കും. കര്‍ഷക സമരത്തിനും സമരത്തോട് അനുബന്ധിച്ച കലാപത്തിനും വിദേശ ധനസഹായമുണ്ടായെന്ന് സംശയിക്കുന്നത്.

നികിത ജേക്കബ്, ശാന്തനു, ദിഷ രവി എന്നിവരുടെയും കര്‍ഷക സമര നേതാക്കളുടെയും സാമ്പത്തിക ഇടപാടിലായിരിക്കും അന്വേഷണം നടത്തുക. ഇവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടും അന്വേഷിക്കുമെന്നും പൊലീസ്. ഒരു വര്‍ഷത്തെ ഇടപാടുകള്‍ ആയിരിക്കും പരിശോധിക്കുക.

Read Also : ടൂള്‍കിറ്റ് വിവാദം: നികിതാ ജേക്കബിന്റെ ജാമ്യാപേക്ഷ ഡല്‍ഹി പൊലീസ് എതിര്‍ക്കും

കഴിഞ്ഞ ദിവസം ടൂള്‍ കിറ്റ് കേസില്‍ നികിത ജേക്കബിനും ശാന്തനുവിനും ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. നികിതയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ ഡല്‍ഹി പൊലീസ് ശക്തമായി എതിര്‍ത്തിരുന്നു. കേസില്‍ ഡല്‍ഹി കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും ഇടക്കാല സംരക്ഷണം നല്‍കാന്‍ ബോംബെ കോടതിക്ക് സാധിക്കില്ലെന്നുമായിരുന്നു ഡല്‍ഹി പൊലീസിന്റെ വാദം. എന്നാല്‍ ബോംബെ കോടതി ഇത് തള്ളി. കേസില്‍ ബോംബെ ഹൈക്കോടതിക്കും ഇടക്കാല സംരക്ഷണം നല്‍കാന്‍ അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Story Highlights – tool kit case, delhi police, greta thunberg

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here